22 January 2026, Thursday

Related news

January 8, 2026
January 1, 2026
December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
November 24, 2025
November 20, 2025
October 31, 2025

മാത്യു കുഴല്‍നാടന്‍റെ നികുതിവെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി എന്‍ മോഹനന്‍

Janayugom Webdesk
തിരുവനന്തപുരം
August 15, 2023 6:29 pm

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരായ നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍.കലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി 

ചിന്നക്കനാലിലെ സ്ഥലം 1 കോടി 92 ലക്ഷം രൂപയ്ക്ക് രാജകുമാരി സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടി രൂപയുടെ ഭൂമി കൈവശമുണ്ടെന്ന് വ്യക്തമാക്കി.പകുതി ഷെയറിനാണ് 3.5 കോടി എന്ന് പറഞ്ഞിരിക്കുന്നതെന്നും അപ്പോൾ യഥാർത്ഥ വില 7 കോടിയോളം വരുമെന്നും സിഎന്‍ മോഹനന്‍ മാധ്യമങ്ങ‍‍ളോട് പറഞ്ഞു.

ആധാരത്തിലും തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുണ്ട്. വലിയ നികുതി വെട്ടിപ്പ് നടന്നു. സമഗ്ര അന്വേഷണം നടത്തണം. 

ശരിയായ മാർഗ്ഗത്തിലൂടെ അല്ലാതെ വരുന്ന പണം വെളുപ്പിച്ചു. ഏത് ഏജൻസി വേണം എന്ന് സർക്കാർ തീരുമാനിക്കേണ്ടത്. നിലവിൽ സർക്കാരിനും വിജിലൻസിനും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മാത്യുകുഴല്‍നാടന്‍ പറഞ്ഞു. ചിന്നക്കനാലിൽ തനിക്കു ഭൂമിയും വീടുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Eng­lish Summary:
CN Mohanan wants a com­pre­hen­sive inves­ti­ga­tion into Math­ew Kuzhal­nadan’s tax evasion

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.