8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

July 18, 2024
January 23, 2023
October 18, 2022
August 9, 2022
July 14, 2022
July 13, 2022
June 3, 2022
May 21, 2022
May 1, 2022
April 20, 2022

സിഎന്‍ജി വില വീണ്ടും കൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2022 10:54 pm

രാഷ്ട്ര തലസ്ഥാനത്ത് സിഎൻജി വില കിലോയ്ക്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. മാർച്ച് ഏഴിന് ശേഷം 13 തവണ ഡല്‍ഹിയില്‍ സിഎൻജി വില കൂട്ടിയിരുന്നു.

ഡൽഹിയിൽ ഇന്നലെ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയാണ്. നേരത്തെ ഇത് 73.61 രൂപയായിരുന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 78.17 രൂപയായി ഉയർന്നപ്പോൾ, ഗുരുഗ്രാമിൽ ഒരു കിലോഗ്രാമിന് 83.94 രൂപയാണ് വില.

റഷ്യ‑ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വർധന. സിഎൻജി വില വർധന പ്രധാനമായും ടാക്സി കാര്‍ ഉടമകളെയും ഓട്ടോ ഡ്രൈവർമാരെയുമാണ് ബാധിക്കുന്നത്.

Eng­lish summary;CNG prices rise again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.