16 January 2026, Friday

Related news

January 5, 2026
November 5, 2025
October 4, 2025
October 1, 2025
September 27, 2025
May 11, 2025
April 18, 2025
March 26, 2025
March 24, 2025
March 23, 2025

ഡല്‍ഹിയില്‍ ലഘുഭക്ഷണത്തിന്റെ പാക്കറ്റുകളില്‍ 2,000 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2024 10:36 pm

2,000 കോടി രൂപയുടെ കൊക്കെയ്ന്‍ ഡല്‍ഹിയില്‍ പിടികൂടി. വെസ്റ്റ് ഡല്‍ഹിയിലെ രമേശ് നഗര്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് 200 കിലോവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വൻ തോതില്‍ മയക്കുമരുന്ന് പിടികൂടുന്നത്. കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ സഹായിച്ചത്. 

ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്ന് ഒക്ടോബർ രണ്ടിന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. തുഷാർ ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), ഭരത് കുമാർ ജെയിൻ (48) എന്നിങ്ങനെ നാലുപേരെ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ട് പേരെ അമൃത്‌സറിൽ നിന്നും ചെന്നൈയിൽ നിന്നുമായി പിടികൂടി. മയക്കുമരുന്ന് സംഘത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി വീരേന്ദർ ബസോയയ്ക്കെതിരെ ഡൽഹി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.