ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന്500 കോടി രൂപ വിലമതിക്കുന്ന 52 കിലോ കൊക്കെയ്ൻ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ഓപ്പറേഷൻ നാംകീൻ എന്ന പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിലാണ് ഉപ്പ് ചാക്കുകളിൽ ഒളിപ്പിച്ച് കടത്തിയ കൊക്കെയ്ൻ കണ്ടെടുത്തത്. മൊത്തം 25000 കിലോഗ്രാം ഭാരമുള്ള 1000 ഉപ്പ് ചാക്കുകൾക്കുള്ളിലാണ് കൊക്കെയ്ൻ കടത്തിയത്.
ഇറാനിൽ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചില ചരക്കുകളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
സംശയാസ്പദമായി കണ്ടെത്തിയ ബാഗുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ശേഷം ഗുജറാത്ത് സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസസിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
English summary;Cocaine worth Rs 500 crore seized in Gujarat
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.