നിലവിലുള്ളതും പുതിയതുമായ ബോട്ടുകളും വള്ളങ്ങളും പൂര്‍ണമായും ഡീസല്‍വിമുക്തമാക്കി വൈദ്യുതീകരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇ‑മറൈന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് മോഡ്യുലര്‍ കിറ്റുകള്‍ ഉപയോഗിച്ചാണ് കമ്പനി ഈ പദ്ധതി നടപ്പാക്കുക.
നിലവിലുള്ള ബോട്ടുകളിലേയും വള്ളങ്ങളിലേയും ഡീസല്‍ എന്‍ജിനുകള്‍ മാറ്റി അതിനു പകരം ഘടിപ്പിക്കാവുന്ന (റിട്രോഫിറ്റിംഗ്) സോളാര്‍, ഇലക്ട്രിക് മോഡ്യുലാര്‍ കിറ്റുകള്‍ ലോകത്താദ്യമായാണ് ഒരു സ്ഥാപനം അവതരിപ്പിക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെ യെസെന്‍ സസ്റ്റെയ്ന്‍ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് മാത്യു പറഞ്ഞു.
ഡീസല്‍ തുടങ്ങിയ ജൈവഇന്ധനങ്ങളുടെ ഉപഭോഗം ഒഴിവാക്കുന്നതിലൂടെ ലോകമെങ്ങുമുള്ള ഫിഷറീസ്, ടൂറിസം മേഖലകള്‍ക്ക് ഇ‑മറൈന്‍ വന്‍കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആളുകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഗ്യാസ്, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതുപോലെ നിലവിലുള്ള ബോട്ടുകളിലും വള്ളങ്ങളിലും ഫിറ്റു ചെയ്യാവുന്ന പ്രി-എന്‍ജിനിയേഡ് ഇലക്ട്രിഫിക്കേഷന്‍, സോളാരൈസേഷന്‍ കിറ്റുകളാണ് ഇ‑മറൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഐസി എന്‍ജിനുകളെ അപേക്ഷിച്ച് ഈ പുതിയ സാങ്കേതികവിദ്യ എളുപ്പത്തില്‍ നിക്ഷേപം തിരിച്ചു പിടിയ്ക്കുന്നതും ചെലവു കുറഞ്ഞുതും വേഗത്തില്‍ സ്ഥാപിക്കാവുന്നതുമാണെന്നും ജോര്‍ജ് മാത്യു വിശദീകരിച്ചു. മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് നിക്ഷേപം തിരിച്ചു പിടിയ്ക്കാം ഔട്ട്‌ബോഡ് എന്‍ജിനുകളുടെ റിട്രോഫിറ്റിംഗ് രണ്ടു മണിക്കൂര്‍ താഴെ സമയം കൊണ്ടും ഇന്‍ബോഡ് എന്‍ജിനുകളുടേത് ഏഴുദിവസത്തിനകവും പൂര്‍ത്തിയാക്കാം. ഐആര്‍എസ് നിബന്ധനകള്‍ക്കനുസൃതമായ ഉയര്‍ന്ന ഗുണനിലവാരവും ഇ‑മറൈന്‍ സാങ്കേതികവിദ്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇന്ത്യയിലാദ്യമായി ലിക്വിഡ്-കൂള്‍ഡ് മറൈന്‍ ബാറ്ററി പാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. കഠിനമായ സാഹചര്യങ്ങളിലും മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും. ജലയാനങ്ങളുടേയും അതിലെ യാത്രക്കാരുടേയും പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ബഹുമുഖ സുരക്ഷാ സംവിധാനങ്ങളും ഈ സാങ്കേതികവിദ്യയുടെ ഭാഗമാണ്.
English summary;Cochin Company with technology to electrify boats and canoe completely diesel free
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.