19 January 2026, Monday

Related news

January 12, 2026
September 16, 2025
August 24, 2025
August 19, 2025
August 11, 2025
August 6, 2025
August 2, 2025
July 28, 2025
July 24, 2025
July 21, 2025

വെളിച്ചെണ്ണ വില കുറയും; ഇടപെട്ട് സംസ്ഥാന സർക്കാർ

വില കുറയ്ക്കാമെന്ന് സമ്മതിച്ച് വ്യവസായികൾ 
Janayugom Webdesk
കൊച്ചി
July 28, 2025 10:13 pm

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കം. 

ഇതുവഴി വിപണി വില കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയിൽ നിന്നുള്ള വെളിച്ചെണ്ണ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും കർശനം നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണയിൽ കേരളത്തിന്റെ ഉല്പാദനം ശക്തിപ്പെടുത്താൻ വ്യവസായ വകുപ്പ് കുറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികൾക്ക് നന്മയെന്ന കേരള ബ്രാൻഡ് നൽകി. ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വില വർധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അറുപതോളം വ്യവസായികള്‍ പങ്കെടുത്തു. സപ്ലൈക്കോക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്ന വ്യവസായികൾക്ക് 15 ദിവസത്തിനകം തുക നൽകുമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. പലവിധത്തിലുള്ള അധിക ചെലവുകൾ ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. കേരഫെഡ് ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങളുമായും ചർച്ച നടത്തുമെന്ന് മന്ത്രിമാർ കൂട്ടിച്ചേർത്തു. യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) പി വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.