22 January 2026, Thursday

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: ഒരാള്‍കൂടി അറസ്റ്റിലായി

Janayugom Webdesk
കോയമ്പത്തൂര്‍
August 2, 2023 3:24 pm

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോയമ്പത്തൂര്‍ സ്വദേശിയായ മുഹമ്മദ് ഇദ്രിസ് എന്നായാളാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായത്. 2022 ഒക്ടോബര്‍ 23 ന് കോയമ്പത്തൂരിലെ ഉക്കടം ഈശ്വരന്‍ കോവില്‍ സ്ട്രീറ്റിലുള്ള പുരാതന അരുള്‍മിഗു കോട്ടായി സംഗമേശ്വരര്‍ തിരുക്കോവില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭീകരാക്രമണം നടത്താന്‍ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതിനാണ് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് ഇദ്രിസ് അറസ്റ്റിലായത്.

ഇദ്രിസുമായി അടുത്ത ബന്ധമുള്ള മുഖ്യപ്രതി ജമേഷ മുബീനാണ് ഐഇഡി വാഹനം ഓടിച്ചിരുന്നത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷയുമായും ഭീകരാക്രമണം ആസൂത്രണം ചെയ്ത മറ്റ് പ്രതികളുമായും രഹസ്യ ഗൂഢാലോചന യോഗങ്ങളുടെ ഭാഗമായിരുന്നു ഇദ്രിസ്. മുബീന്‍, മുഹമ്മദ് അസറുത്തീന്‍, ഉമര്‍ ഫാറൂഖ്, ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവര്‍ക്കൊപ്പം കോയമ്പത്തൂര്‍ നഗരത്തില്‍ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

നേരത്തെ, 2023 ഏപ്രില്‍ 20, ജൂണ്‍ 2 തീയതികളില്‍ യഥാക്രമം ആറ്, അഞ്ച് പ്രതികള്‍ക്കെതിരെ ചെന്നൈ പൂനമല്ലിയിലെ എന്‍ഐഎ കോടതിയില്‍ രണ്ട് വ്യത്യസ്ത കുറ്റപത്രങ്ങള്‍ ഏജന്‍സി സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Coim­bat­ore blast case: One more arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.