14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

തണുപ്പ് കാലവും ശ്വാസകോശ രോഗങ്ങളും

Dr. Ann Mary Jacob
Consultant Pulmonologist SUT Hospital, Pattom
November 18, 2021 3:47 pm

തണുപ്പ് കാലത്ത് ശ്വാസകോശ രോഗങ്ങൾ വളരെ അധികമായി കണ്ടു വരാറുണ്ട്. ഇതിൽ പ്രധാനമാണ് മൂക്കൊലിപ്പ്, ചുമ, ന്യൂമോണിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങളിൽ വരുന്ന ഏറ്റക്കുറച്ചിൽ എന്നിവ.

നമ്മുക്കെല്ലാം അറിയാം തണുപ്പു സമയത്ത് വായുവിൽ വരുന്ന ഈർപ്പം, പ്രതിരോധശേഷിയിൽ വരുന്ന കുറവ്, വൈറ്റമിൻ ഡി തുടങ്ങിയവയുടെ കുറവ് ആസ്ത്മ രോഗത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കാം. ആസ്ത്മ എന്നത് നിയന്ത്രിക്കുവാൻ കഴിയുന്ന ഒരു രോഗമാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള ഇൻഹേലർ മരുന്ന് ഉപയോഗിച്ചാൽ തണുപ്പുകാലത്ത് ആസ്ത്മ കൂടാതെ നോക്കുവാൻ സാധിക്കും. നമ്മളിൽ പലർക്കും ഇൻഹേലറിനെപ്പറ്റി പല തെറ്റായ ധാരണകളും ഉണ്ട്. ഇതുകൊണ്ട് തന്നെ പലപ്പോഴും നമ്മൾ ഇൻഹേലർ മരുന്ന് എടുക്കാൻ മടിക്കുന്നവരാണ്. എന്നാൽ ഇൻഹേലർ മരുന്ന് വളരെ സുരക്ഷിതമായിട്ടുള്ള ഒരു ചികിത്സ രീതിയാണ്. ഇത് ഒരു തരത്തിലുള്ള ആസക്തിയും ഉണ്ടാക്കാറില്ല. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് വളരെ ചെറിയ അളവിൽ ആയതുകൊണ്ട് അതുപോലെ ഇത് നേരിട്ട് ശ്വാസകോശത്തിൽ ശ്വാസകോശത്തിൽ എത്തുന്നത് കൊണ്ടും പാർശ്വഫലങ്ങൾ വളരെ കുറവാണ്.

ദിവസേനയുള്ള ഇൻഹേലർ മരുന്നിന്റെ ഉപയോഗം നമ്മളെ ആസ്ത്മ കൂടുന്നതിൽ നിന്ന് സഹായിക്കും. അതുപോലെ തന്നെ അലർജി മൂലമുള്ള തുമ്മൽ, കണ്ണ് ചൊറിച്ചിൽ, ചെവി ചൊറിച്ചിൽ കൂടുതലായി തണുപ്പുകാലത്ത് കാണാറുണ്ട്. ഇതിന് നേസൽ സ്പ്രേ ഉപയോഗിച്ചാൽ ഇതും നിയന്ത്രിക്കുവാൻ സാധിക്കും. അതോടൊപ്പം പൊടി, പുക, പൂമ്പൊടി, പൂപ്പൽ തുടങ്ങിയവ നിയന്ത്രിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

സിഒപിഡി എന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്സ്, പുകവലിക്കുന്നവരിൽ ആണ് കൂടുതൽ കാണുന്നതെങ്കിലും പുകവലി അല്ലാതെ മറ്റ് കാരണങ്ങൾകൊണ്ടും ഒരാൾക്ക് സിഒപിഡി ഉണ്ടാകാം.

രോഗത്തിന്റെ കാഠിന്യം തണുപ്പുകാലത്ത് കൂടുതലായി കാണാറുണ്ട്. സിഒപിഡി രോഗിക്ക് പെട്ടന്ന് ഉണ്ടാകാവുന്ന ചുമയോ, ശ്വാസംമുട്ടലോ കൂടുന്ന ഒരു അവസ്ഥയെയാണ് എക്സാസർബേഷൻ. ഈ അവസ്ഥ ഉണ്ടാകുമ്പോൾ ഓക്സിജന്റെ അളവ് വളരെയധികം കുറഞ്ഞു പോകാനും ഓക്സിജൻ നൽകേണ്ടതുമായ അവസ്ഥയുണ്ടാകാം. സിഒപിഡി എക്സാസർബേഷനെ ലംഗ് അറ്റാക്ക് എന്ന് വരെ വിശേഷിപ്പിക്കാറുണ്ട്. ഓരോ ലംഗ് അറ്റാക്ക് ഉണ്ടാകുമ്പോഴും നമ്മുടെ ശ്വാസകോശത്തിന്റെ ശേഷിയും പ്രവർത്തനവും കുറയുകയാണ് ചെയ്യുന്നത്. ഇത് തടയുവാൻ ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള സ്ഥിരമായ ഇൻഹേലർ മരുന്ന് ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതോടൊപ്പം adult വാക്സിനേഷൻ, ഫ്ലൂ വാക്സിൻ, pneu­mo­coc­cal വാക്സിൻ തുടങ്ങിയവ എടുക്കേണ്ടതുമാണ്.

നവംബർ 12 ന്യുമോണിയ ദിനം ആയിട്ടാണ് ആചരിക്കുന്നത്. നിമോണിയ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലും പ്രായമേറിയവരിലും മാരകമായ ഒരു അസുഖമാണ്. അതിനാൽ ഇത് തിരിച്ചറിയുവാനുള്ള നിരീക്ഷണം നടത്തേണ്ടതാണ്. സാധാരണ പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയായിരിക്കും ലക്ഷണങ്ങൾ. ഓക്സിജൻ സാച്ചുറേഷൻ 94% ൽ കുറഞ്ഞാൽ അപകടകരമാകാനുള്ള സാധ്യതയും ഉണ്ട്. വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ, അമിത ഛർദ്ദിൽ, മയക്കം എന്നിവ അപകട ലക്ഷണങ്ങളാണ്. ശ്വസിക്കുമ്പോൾ ശ്വാസത്തിന്റെ തോത് കൂടുക, നെഞ്ചിന്റെ താഴ്ഭാഗം വയറിനെ അപേക്ഷിച്ച് കുഴിഞ്ഞ് ഉള്ളിലേക്ക് വലിയുക എന്നിവ ന്യൂമോണിയയുടെ ലക്ഷണമാകാം. പ്രായത്തിനനുസരിച്ചുള്ള ശ്വാസത്തിന്റെ തോത് ഒരു മിനിറ്റിൽ കൂടുതലാണോ എന്ന് എണ്ണി തിട്ടപ്പെടുത്താവുന്നതാണ്.

TOP NEWS

April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.