
ഇന്ത്യയിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വിൽപന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ ഇന്ത്യക്കെരെ പഴിച്ചുകൊണ്ടാണ് കമ്പനി വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യക്കാർ പല്ല് തേക്കാൻ ടൂത്ത് പേസ്റ്റ് വാങ്ങുനില്ലെന്നാണ് അവരുടെ വാദം. നേരത്തെയും ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ച് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുളൂവെന്ന് കമ്പനി പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നാം സാമ്പത്തിക പാദത്തിലും കമ്പനിയുടെ വിൽപന കുത്തനെ ഇടിഞ്ഞു.
ജിഎസിടിയിലുണ്ടായ കുറവും വിൽപനയെ ബാധിച്ചു. അടുത്തിടെ ടൂത്ത് പേസ്റ്റ് ഉൾപ്പെടുള്ള ദന്ത സംരക്ഷണ ഉല്പന്നങ്ങളുടെ ജെ എസ് ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാൽ ഇത് കോൾഗേറ്റ് കമ്പനിക്ക് സഹായകമായില്ലെന്നാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലയിലും കോൾഗേറ്റ് നേരിയ തോതിൽ തിരിച്ചടി നേരിടുന്നുണ്ട്. കൂടാതെ ഡാബർ, പതഞ്ജലി പോലുള്ള ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ ഇടംപിടിച്ചതും കോൾഗേറ്റിന് തിരിച്ചടിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.