18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 13, 2025
April 9, 2025
April 7, 2025
March 31, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025

ആദ്യദിനത്തേക്കാൾ കളക്ഷൻ മൂന്നാം ദിനത്തിന്; ‘മരണമാസ്സ്‌’ ബോക്സ് ഓഫീസിലും മാസ്സ്

Janayugom Webdesk
April 13, 2025 4:02 pm

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച ‘മരണമാസ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട്. കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടികളും യുവാക്കളും ചിത്രം ഹൃദയത്താൽ സ്വീകരിച്ചിരിക്കുകയാണ്. ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

‘വാഴ’, ‘ഗുരുവായൂരമ്പലനടയിൽ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിജു സണ്ണി കഥ ഒരുക്കിയ ചിത്രത്തതിന്റെ തിരക്കഥയും സംഭാഷണവും സിജുവും ശിവപ്രസാദും ചേർന്നാണ് തയ്യാറാക്കിയത്. കൺവിൻസിങ് സ്‌റ്റാർ’ സുരേഷ് കൃഷ്ണയുടെ ജിക്കു എന്ന കഥാപാത്രം സ്പൂഫ് റഫറൻസുകൾകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുമ്പോൾ രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകർക്ക് വ്യത്യസ്താമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു. സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗോകുൽനാഥ് ജി, ഛായാഗ്രഹണം: നീരജ് രവി, ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജയ് ഉണ്ണിത്താൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർ ജി വയനാടൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ: ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, സംഘട്ടനം: കലൈ കിങ്‌സൺ, കോ ഡയറക്ടർ: ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരികൃഷ്ണൻ, ഡിസൈൻസ്: സർക്കാസനം, ഡിസ്ട്രിബൂഷൻ: ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.