23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 8, 2024
October 29, 2024
September 20, 2024
June 7, 2024
February 22, 2024
February 4, 2024
January 8, 2024
January 7, 2024
January 7, 2024

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചുകൊന്നു

Janayugom Webdesk
മൈസൂരു
December 2, 2022 8:34 pm

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസുരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. 21 വയസുള്ള മേഘ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.
കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മേഘ്‌ന.

മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനംവകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. പുലിയെ വെടിവച്ചു കൊല്ലാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാള്‍ പുലിയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Eng­lish Sum­ma­ry: Col­lege stu­dent killed in leop­ard attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.