22 December 2024, Sunday
KSFE Galaxy Chits Banner 2

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കോളജ് അധ്യാപകൻ മരിച്ചു

Janayugom Webdesk
മലപ്പുറം
January 2, 2022 11:35 am

നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട കോളജ് അധ്യാപകൻ മരിച്ചു . നിലമ്പൂർ അമൽ കോളജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല.

നജീബിന്റെ പിതാവിന്റെ സഹോദരനാണ് ഒഴുക്കിൽപ്പെട്ട രണ്ടാമൻ. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാൽ രണ്ട് പേരും ഒഴുക്കിൽപ്പെട്ടു, സമീപത്തെ പാലത്തിന് മുകളിൽ നിന്നയാളാണ് രണ്ട് പേർ ഒഴുകി പോകുന്നത് കണ്ട് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവമരറിയിച്ചത്. രക്ഷപ്പെട്ടയാൾ അപകടനില തരണം ചെയ്തു.

eng­lish sum­ma­ry; Col­lege teacher dies in Chali­yar river

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.