23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 25, 2024
October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക്‌ കോളജുകളും സജ്ജമാകണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 27, 2022 9:44 am

ഉന്നത വിദ്യാഭ്യാസ മേഖലയുടെ രീതിശാസ്ത്രം മാറുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കയം മുരിക്കുംവയൽ ശ്രീശബരീശ കോളജിന്റെയും നാടുകാണി ട്രൈബൽ ആർട്‌സ്‌ ആൻഡ് സയൻസ് കോളേജിന്റെയും ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് അനുസരിച്ചുള്ള ഇടപെടലിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കഴിയണം.

അതിന്റെ ഭാഗമായി കോളേജുകൾ അവരുടേതായ എല്ലാ കാര്യവും നിർവഹിക്കുന്ന നിലവരും. സർവകലാശാലകളാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്. ഭാവിയിൽ കോളേജുകൾക്ക്‌ തന്നെ പരീക്ഷ നടത്താവുന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസമേഖല മാറും. ഓട്ടോണമസ് കോളേജുകൾ ഇപ്പോൾ തന്നെയുണ്ട്. ഓരോ സ്ഥാപനവും കൂടുതൽ കഴിവുകൊണ്ട് പടിപടിയായി ഉയർന്നുവരണം.

വിവേചനവും അന്ധവിശ്വാസവും തൊട്ടുകൂടായ്മയും നിലനിന്ന ഘട്ടത്തിൽ അതെല്ലാം ദൂരീകരിച്ച്‌ സമൂഹത്തെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ നവോത്ഥാനപ്രസ്ഥാനം തുടങ്ങിയത്‌. കേരളത്തിലെ നവോത്ഥാന നായകനായ ശ്രീനാരായണഗുരു ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഒന്നാണ് ‘ദേവാലയങ്ങളല്ല വേണ്ടത്, വിദ്യാലയങ്ങളാണ്‌ എന്നത്‌. 

നവോത്ഥാന പാരമ്പര്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് അതിന്റെ ഭാഗമായി രൂപംകൊണ്ട വിദ്യാലയമായി ഐക്യ മലഅരയ മഹാസഭയുടെ നിയന്ത്രണത്തിലുള്ള ഈ രണ്ട് വിദ്യാലയങ്ങളെയും കാണുകയാണ്. വിദ്യാഭ്യാസമേഖലയിലും ആ പ്രവർത്തനങ്ങൾ തുടരുന്നുവെന്നത്‌ അഭിനന്ദനാർഹവും സന്തോഷകരവുമാണ്‌. വിദ്യാഭ്യാസം അർഥവത്താകുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കുകൂടി അത് എത്തുമ്പോഴാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. 

Eng­lish Summary:
Col­leges should also be ready for changes in high­er edu­ca­tion sec­tor: Chief Minister

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.