19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 8, 2024
September 3, 2023
August 29, 2022
June 23, 2022
June 16, 2022
April 22, 2022
March 17, 2022
March 15, 2022
February 22, 2022
February 21, 2022

കര്‍ണാടകയില്‍ കോളജുകള്‍ തുറക്കില്ല; മൈസുരുവില്‍ നിരോധനാജ്ഞ

Janayugom Webdesk
ബംഗളുരു
February 12, 2022 10:52 pm

കർണാടകയിൽ പ്രീയൂണിവേഴ്‌സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ലെന്ന് സർക്കാർ. നാളെ ചേരുന്ന യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സമാധാന യോഗങ്ങൾ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി.

ഹിജാബ് വിവാദങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. ഉഡുപ്പിയിലെ കോളജുകളില്‍ ഹിജാബ് ധരിക്കുന്ന മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിലേക്ക് വിലക്കും പ്രതിഷേധവും പടര്‍ന്നു. സ്‌കൂളുകൾ തുറക്കണമെന്ന് ഹൈ­ക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടൊപ്പം സ്കൂളുകളില്‍ മതപരമായ വസ്ത്രധാരണത്തിന് വിലക്കും ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ മൈസുരുവിൽ റാലികളും പ്രതിഷേധങ്ങളും വിലക്കി. ഹിജാബ് വിഷയത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സിആർപിസി സെക്ഷ­ൻ 144 പ്രകാരമാണ് നടപടി. ഇന്ന് രാത്രി 10 മണി വരെ നിരോധന ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

Eng­lish Sum­ma­ry: Col­leges will not be opened in Kar­nata­ka; Pro­hi­bi­tion in Mysore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.