
ജൂലൈ ഒമ്പതിന് നടത്തുന്ന പണിമുടക്കിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന മേഖലാ ജാഥകള്‍ പര്യടനം തുടരുന്നു. വടക്കന്‍ മേഖലാ ജാഥ രാവിലെ ഉദുമയില്‍ നിന്നാരംഭിച്ച് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍, തലശേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഇന്ന് കണ്ണൂര്‍, വയനാട് ജില്ലകളിലാണ് പര്യടനം. സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റന്‍ കെ എന്‍ ഗോപിനാഥ്, വൈസ് ക്യാപ്റ്റന്‍ ആർ സജിലാൽ, മാനേജര്‍ ഒ കെ സത്യ, അംഗങ്ങളായ ടി കെ രാജൻ, എലിസബത്ത് അസീസി, പി വി തമ്പാന്‍, എ എൻ സലിം കുമാർ, ഷിനു വള്ളിൽ, ഒ ടി സുജേഷ്, എം. ഉണ്ണികൃഷ്ണൻ, റസിയ ജാഫർ, ഹംസ പുല്ലാട്ടിൽ, ആർ സുരേഷ്, വി കുഞ്ഞാലി, അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.
തെക്കൻ മേഖലാ ജാഥയ്ക്ക് ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. അരൂക്കുറ്റി, ചേര്‍ത്തല, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചെങ്ങന്നൂരില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ, വൈസ് ക്യാപ്റ്റൻ എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ജാഥാ മാനേജർ എഐടിയുസി സംസ്ഥാന സെക്രട്ടറി ജി ലാലു തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. മധ്യമേഖലാ ജാഥ പാലക്കാട് ജില്ലാ പര്യടനം പൂര്‍ത്തിയാക്കി. ഒറ്റപ്പാലത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കോങ്ങാടും, പാലക്കാടും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഉച്ചകഴിഞ്ഞ് പുതുശ്ശേരി, നെന്മാറ, ആലത്തൂർ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വടക്കഞ്ചേരിയിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ സി പി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജര്‍ ടി ബി മിനി, ജാഥാംഗങ്ങളായ കെ സി ജയപാലൻ, സുനിതാ കുര്യൻ, ഒ സി ബിന്ദു, യൂജിൻ മൊറേലി , ഷൈനി ജുബിൽ, സി കെ സുനൈബ, ജേക്കബ്ബ് ഉമ്മൻ, കോരാണി സനിൽ, എം എ വാസുദേവൻ, പി ടി ഉണ്ണിക്കൃഷ്ണൻ, സണ്ണിക്കുട്ടി അഴകംപ്രായിൽ, അനിൽ രാഘവൻ, ആനീസ് ജോർജ് എന്നിവർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. ഇന്ന് തൃശൂര്‍ ജില്ലയിലാണ് പര്യടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.