
ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലി സ്കൂൾ വിദ്യാർത്ഥികള്‍ തമ്മില്‍ തല്ലി. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്റ് സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ ഗ്യാങ്ങുകൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്റാണ് തര്‍ക്കത്തിന് കാരണമായത്. ട്യൂബ് ലൈറ്റ് ഉപയോഗിച്ചാണ് തമ്മില്‍ തല്ലിയത്. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.