കർഷകരുടെ പരാതികളെല്ലാം രമ്യമായി പരിഹരിക്കുന്നതിനുള്ള സമിതി അടിയന്തരമായി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കര്‍ഷക കരിനിയമങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 13 മുതൽ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹരിയാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് സെപ്റ്റംബർ രണ്ടിന് മാറ്റിവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.