രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സാമുദായിക സംഘര്‍ഷം. മുംബൈയില്‍ വാഹന റാലി നടത്തിയതിനെത്തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാറുകളിലും നിരവധി ബൈക്കുകളിലുമായി 12ഓളം പേര്‍ ശ്രീരാമ മുദ്രാവാക്യം വിളിച്ച് റാലി നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത രാം കെ നാം എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഹിന്ദുത്വ സംഘടനകള്‍ തടസപ്പെടുത്തി. ശ്രീരാമ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ ഗുജറാത്തിലെ മെഹ്സാനയിലെ ഖേരാലു ടൗണില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയ ഇസ്ലാമിയ, ജാദവ്പൂര്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ തമ്മിലും സംഘര്‍ഷമുണ്ടായി.
English Summary: Communal conflict in various states
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.