
മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്. മുസ്ലീം ലീഗ് വീട് വെയ്ക്കാന്‍ ഭൂമി വാങ്ങിയത് നാലിരട്ടി വിലയ്ക്ക്. വീട് നിര്‍മ്മിക്കാന്‍ മുസ്ലീംലീഗ് സെന്ററിന് 1.2 ലക്ഷം രൂപ നല്‍കി. 22,9 5 6 രൂപ വിലയുള്ള ഭൂമിയാണ് 1.2 ലക്ഷത്തിന് വാങ്ങിയത്.
കല്ലങ്കോടൻ മൊയ്തുവിന്റെ മൂന്നേക്കർ ഭൂമിയാണ് സെന്റിന് വാങ്ങി 1.2 ലക്ഷം രൂപ നിരക്കിൽ വാങ്ങിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധവും വീട് നിർമ്മാണ സമിതി അംഗവുമാണ് കല്ലങ്കോട് മൊയ്തു.മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് മൊയ്തുവടക്കം അഞ്ചുപേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. വി പി.ശംലയിൽ നിന്ന് സെന്റിന് 1.16 ലക്ഷം രൂപ വിലയ്ക്കും വി പി സജിനയിൽ നിന്ന് 1.05 ലക്ഷം രൂപയ്ക്കുമാണ് ഭൂമി വാങ്ങിയത്.
കണ്ടിലേരി ഷംജീത്തിൽ നിന്ന് 1.14ലക്ഷം രൂപയ്ക്കും സുനിൽകുമാറിൽ നിന്ന് 98000 രൂപയ്ക്കും ലീഗ് ഭൂമി വാങ്ങി. ഈ രീതിയിലാണ് കൽപ്പറ്റ സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ഉള്ളത്.മൊയ്തു ലീഗിന് നൽകിയ ഭൂമിയുടെ റീസർവേ നമ്പർ 166 ആണ്. ഇതേ സർവേ നമ്പറിൽ 2024 മെയ് 22 ന് നടന്ന രജിസ്ട്രേഷനിൽ വില 22,956 രൂപയാണ്. മൊയ്തുവിന്റെ മൂന്നേക്കറിന് മാത്രം യഥാർത്ഥ വിലയേക്കാൾ 2.98 കോടി രൂപ അധികം നൽകിയിട്ടുണ്ട്.റീസർവേ നമ്പർ 177 ഉൾപ്പെട്ട നാല് സെൻറ് ഭൂമി അറുപതിനായിരം രൂപയ്ക്ക് കഴിഞ്ഞ മാർച്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെന്റിന് 15000 രൂപ മാത്രമാണ് വിലയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.