23 January 2026, Friday

Related news

January 23, 2026
December 20, 2025
December 15, 2025
September 25, 2025
September 9, 2025
September 9, 2025
August 2, 2025
August 2, 2025
July 15, 2025
June 25, 2025

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

Janayugom Webdesk
കൊച്ചി
September 9, 2025 10:15 am

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രിയാണ് എളമക്കര പൊലീസ്‌ സനലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊച്ചിയിൽ എത്തിക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. നടിയുടെ പരാതിയിൽ ഇയാൾക്കെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ തനിക്കെതിരെ ഉള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നാണ് സനൽ കുമാർ അവകാശപ്പെടുന്നത്. ഓരാളെ സ്‌നേഹിച്ചതാണോ താൻ ചെയ്ത കുറ്റമെന്നും ഒരു സ്ത്രീയെ തടവിൽ വെച്ചിരിക്കയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് തന്നെ പിടിച്ചിരിക്കുകയാണെന്നും സനൽകുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.