18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2023
July 12, 2023
June 1, 2023
April 5, 2023
February 21, 2023
January 24, 2023
December 26, 2022
August 7, 2022
August 4, 2022
July 31, 2022

കരിപ്പൂരിൽ പീ ഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി വിദേശ വനിത; പൊലീസ് കേസെടുത്തു

Janayugom Webdesk
കോഴിക്കോട്
December 26, 2022 12:18 pm

പീ ഡനത്തിന് ഇരയായെന്ന പരാതിയുമായി വിദേശ വനിത. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയുടെ പരാതിയില്‍ പെലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീ ഡിപ്പിക്കപ്പെട്ട വിവരം അറിയിച്ചത്. തുടര്‍ന്ന് ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനയ്ക്ക് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീ ഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Com­plaint that a for­eign woman was raped in Karipur
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.