23 January 2026, Friday

Related news

January 22, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026

തൃണമൂല്‍കോണ്‍ഗ്രസ് നേതാവായ മകന്‍റെ വീടിന് നേരെ പിതാവായ കോണ്‍ഗ്രസ് നേതാവ് ബോംബ് എറിഞ്ഞതായി പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2023 1:05 pm

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മകന്‍റെ വീടിന് നേരെ ബോബെറിഞ്ഞ കേസില്‍ പിതാവായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.ടിഎംസി യുവജന സംഘടനാ നേതാവായ അനിസുര്‍ ഷെയ്ഖിന്‍റെ വീടിന് നേരെയാണ് 62 കാരനായ പിതാവ് സഹിറുദ്ദീന്‍ ഷെയ്ഖ് ബോബേറ് നടത്തിയത്.

ആക്രമത്തില്‍ ആര്‍ക്കും പരിക്കേററിട്ടില്ല.കഴിഞ്ഞ ദിവസം മുര്‍ഷിദാബാദ് ജില്ലയിലായിരുന്നു സംഭവം.അടുത്ത പഞ്ചായത്ത് തെരഞെ‍ടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാന്‍ വേണ്ടിയാണ് വിടിന് നേരെ പിതാവ് അക്രമം നടത്തിയതെന്നു അനിസൂര്‍ പറയുന്നു. എന്നാല്‍ മകന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സഹിറുദ്ദീന്‍ പറയുന്നത്.

മകനും, ടിഎംസി നേതാവുമായ മരുമകളുമാണ് കള്ളക്കേസിനു പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ അനിസുറും ഭാര്യയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പിതാവുമായി അകന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Eng­lish Summary:
Com­plaint that the father Con­gress leader threw a bomb at the house of his son, a Tri­namool Con­gress leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.