3 March 2026, Tuesday

Related news

February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 17, 2026
February 14, 2026

മുടിവെട്ടി നശിപ്പിച്ചെന്ന് പരാതി; സലൂൺ നൽകേണ്ട നഷ്ടപരിഹാരം 2 കോടിയിൽ നിന്ന് 25 ലക്ഷമാക്കി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2026 4:22 pm

മോഡലിന്റെ മുടിവെട്ടി നശിപ്പിച്ചുവെന്ന പരാതിയിൽ സലൂൺ 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സലൂൺ നിലവിൽ കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയാൽ മതിയെന്നാണ് കോടതിയുടെ വിധി. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെ മോഡലായ ആഷ്‌ന റോയി നൽകിയ പരാതിയിലാണ് ഈ നടപടി.

2018ലാണ് വിവാദമായ ഈ സംഭവം നടക്കുന്നത്. മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് മാത്രം വെട്ടാൻ നിർദ്ദേശം നൽകിയെങ്കിലും സലൂൺ ജീവനക്കാർ നാല് ഇഞ്ച് മാത്രം ബാക്കിയാക്കി ബാക്കിയുള്ള മുടി മുഴുവൻ വെട്ടിക്കളഞ്ഞുവെന്നായിരുന്നു ആഷ്‌നയുടെ പരാതി. മുടി വെട്ടുന്നത് സംബന്ധിച്ച് താൻ സംശയം പ്രകടിപ്പിച്ചപ്പോൾ ഇത് ‘ലണ്ടൻ ഹെയർകട്ട്’ ആണെന്നായിരുന്നു സലൂൺ അധികൃതർ നൽകിയ മറുപടിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

മുടിവെട്ടി നശിപ്പിച്ചതിലൂടെ സിനിമകളിലും മോഡലിങ്ങിലും തനിക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനസിക സമ്മർദ്ദത്തിനും കാരണമായെന്നും ചൂണ്ടിക്കാട്ടി 5 കോടി രൂപയാണ് ആഷ്‌ന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ 2 കോടി രൂപ നൽകാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. എന്നാൽ മുടിവെട്ടിയതുമൂലം വരുമാനം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരി പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക 25 ലക്ഷമായി കുറച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.