22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 24, 2025
December 23, 2025
December 22, 2025

റഷ്യ‑ഉക്രൈൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാകുന്നില്ലെന്ന് പരാതി

Janayugom Webdesk
തിരുവനന്തപുരം
March 25, 2024 8:39 pm

റഷ്യ‑ഉക്രൈൻ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാകുന്നില്ലെന്ന് പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, ടിനു, വിനീത്, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പന്‍ എന്നിവരാണ് റിക്രൂട്ട്മെന്റ് സംഘങ്ങളുടെ കെണിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടിയാണ് ഇവരെല്ലാം റഷ്യയിലേക്ക് പോയതെങ്കിലും ഏജന്റുമാർ പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി സൈന്യത്തിന്റെ ഭാഗമാക്കുകയുമായിരുന്നു.

മാര്‍ച്ച് ആറിന് ഡേവിഡ് മുത്തപ്പന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയെങ്കിലും കാത്തിരിക്കാനാണ് അധികൃതര്‍ പറഞ്ഞത്. ആശയ വിനിമയം തുടരുന്നുവെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ മറുപടി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ് ഡേവിഡും പ്രിന്‍സും. ഇവരുടെയെല്ലാം കൈവശമുണ്ടായിരുന്ന രേഖകള്‍ നഷ്ടപ്പെടുകയും പണം തീരുകയും ചെയ്തെന്ന് യുവാക്കള്‍ വീട്ടുകാരെ അറിയിച്ചിരുന്നു. കടുത്ത തണുപ്പില്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയിലാണെന്നുമാണ് ഇവര്‍ പറയുന്നത്. റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ മോചനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയിച്ചിരുന്നു.

Eng­lish Sum­ma­ry: Com­plaint that the Indi­an Embassy is not ready to help those trapped in the Rus­sia-Ukraine war front
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.