ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽവെച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാലു ജീവനക്കാർക്കെതിരെയാണ് പരാതി. 15 വയസ്സിന് താഴെയുള്ള എട്ടു വിദ്യാര്‍ത്ഥിനികളാണ് പരാതി നൽകിയത്.
മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽ വസ്ത്രം അഴിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചതിന് കസ്തൂരി, അതിര, സുജ, കൗസല്യ എന്നീ നാല് ജീവനക്കാർക്കെതിരെ കേസെടുത്തു. എന്നാൽ ത്വക്കുരോഗങ്ങൾ പടരുന്നതിനെത്തുടർന്ന് കുട്ടികൾ തമ്മിൽ തുണികൾ മാറിയിടേണ്ട എന്ന് ഹോസ്റ്റൽ അധികൃതർ കുട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും ഇതനുസരിക്കാതെ കുട്ടികൾ തുണി മാറ്റിയിടുകയായിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതരുടെ വാദം. അതേസമയം, സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
English Summary: Complaint that tribal students were stripped clothes in front of other students in Attapadi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.