പരസ്യങ്ങൾ സംബന്ധിച്ച പരാതികളിൽ 34 ശതമാനം വർധനയെന്നുവെന്ന് അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ)യുടെ അർധവാർഷികറിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിച്ച് 4491 പരാതികളാണ് ലഭിച്ചത്. ഇതേതുടർന്ന് 3501 പരസ്യങ്ങൾ പരിശോധിച്ചതിൽ 564 എണ്ണം നേരിട്ടുള്ള നിയമ ലംഘനങ്ങളായി കണ്ടെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയാണ് നിയമലംഘനത്തിൽ ഉണ്ടായത്. 47 ശതമാനം പരസ്യങ്ങളും എഎസ്‌സിഐ കോഡ് ലംഘിച്ചതായി റിപ്പോർട്ട് പറയുന്നു. ഇതിൽ 35 ശതമാനം പരസ്യങ്ങൾ പിൻവലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്തു.
79 ശതമാനം പരാതികളിലും ലംഘനങ്ങളുടെ പ്രാഥമിക ഉറവിടം ഡിജിറ്റൽ മീഡിയയാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അച്ചടി മാധ്യമങ്ങളിലും ടെലിവിഷനിലും യഥാക്രമം 17, 3 ശതമാനം എന്നിങ്ങനെയും മറ്റ് മാധ്യമങ്ങളിൽ രണ്ടു ശതമാനവുമാണ് റിപ്പോർട്ട് ചെയ്‍ത ലംഘനങ്ങൾ. ആരോഗ്യസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം നിയമവിരുദ്ധ പരസ്യങ്ങൾ. ഇത് 21 ശതമാനമാണ്. 75.4 ശതമാനം പരാതികളും എഎസ്‌സിഐ സ്വമേധയാ സ്വീകരിച്ചതാണ്. ലംഘനങ്ങൾ തിരിച്ചറിയാൻ സജീവ ഇടപെടലാണ് നടത്തുന്നതെന്നും എഎസ്‌സിഐ അറിയിച്ചു.
English Summary:Complaints about ads are on the rise
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.