29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 29, 2025
April 29, 2025
April 29, 2025
April 29, 2025
April 28, 2025
April 28, 2025
April 28, 2025
April 27, 2025
April 27, 2025

ഗോദി മീഡിയയ്ക്ക് പരസ്യം നിഷേധിക്കാന്‍ ഇന്ത്യ മുഖ്യമന്ത്രിമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2023 9:28 pm

വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കില്ലെന്ന് തീരുമാനിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മുഖ്യമന്ത്രിമാര്‍. വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന അവതാരകരെ ബഹിഷ്കരിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് പരസ്യം വിലക്കാൻ തീരുമാനിച്ചത്. മോഡിയെ പിന്തുണയ്ക്കുന്ന, ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ നിഷേധിക്കാനാണ് തീരുമാനം. രാജ്യത്തെ 11 മുഖ്യമന്ത്രിമാരാണ് ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കര്‍ണാടക, ബിഹാര്‍, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളാണ് ഇവ. വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന അവതാരകരുടെ പരിപാടികളിലും മുന്നണിയുടെ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ സഖ്യത്തിന്റെ മാധ്യമ കമ്മിറ്റി അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇത്തരം ചാനലുകള്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതായും വര്‍ഗീയതയുടെ കേന്ദ്രമായി മാറിയതായും കോണ്‍ഗ്രസ് വക്താവും കമ്മിറ്റി പ്രതിനിധിയുമായ പവൻഖേര കുറ്റപ്പെടുത്തി. എന്നാല്‍ വിഷയത്തില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: India: INDIA Alliance CMs Of 11 States Plan­ning To Stop State-Run Ads On Pro­pa­gan­da Channels
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.