21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 22, 2024
September 11, 2024
August 19, 2024
August 3, 2024
June 2, 2024
March 26, 2024
March 23, 2024
February 16, 2024
November 26, 2023

പരാതികൾ വര്‍ധിക്കുന്നു; ഓലയ്ക്കെതിരെ അന്വേഷണം

Janayugom Webdesk
ന്യൂഡൽഹി
November 14, 2024 10:12 pm

പതിനായിരക്കണക്കിന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന കമ്പനിയായ ഓല ഇലക്‌ട്രിക്കൽസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ പ്രമോദ് തിവാരിയോടാണ് 15 ദിവസത്തിനുള്ളിൽ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. അതോറിട്ടി നൽകിയ നോട്ടീസിൽ ഓല നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

പരാതികളിൽ പറയുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് കമ്പനി അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 21ന് അതോറിട്ടി നൽകിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോർട്ടാണ് ആവശ്യമെന്നും അതോറിട്ടി മേധാവി നിധി ഖാരെ പറഞ്ഞു. 

ദേശീയ ഉപഭോക്ത്യ ഹെൽപ് ലൈൻ (എൻസിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്‌ട്രിക്കിനെതിരെ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാർമികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികൾ ഇവയിലുണ്ട്. പരാതികൾ കുമിഞ്ഞു കൂടിയതിനു പിന്നാലെ അതോറിട്ടി വിഷയത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.