21 January 2026, Wednesday

ഹജ്ജ്: കോഴിക്കോട് നിന്നുള്ള യാത്രാനിരക്ക് കുറച്ചു

Janayugom Webdesk
തിരുവനന്തപുരം
February 29, 2024 9:02 pm

കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീർത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്. 1,23,000 രൂപ ആയിരിക്കും കോഴിക്കോട് നിന്നുള്ള പുതിയ നിരക്ക്. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലേക്ക് എയർ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42000 രൂപയാണ് കുറച്ചത്.

ഹജ്ജ് സംബന്ധമായ കാര്യങ്ങളിൽ ഇടതടവില്ലാതെയും സമയബന്ധിതവുമായും നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാനം 2023ൽ ആവശ്യപ്പെട്ടതനുസരിച്ച് എംബാർക്കേഷൻ പോയിന്റുകൾ വർധിപ്പിച്ച സാഹചര്യം 2024ലും നിലനിർത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ താല്പര്യം മുൻനിർത്തിയും തീർത്ഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ് യാത്രാക്കൂലിയിൽ കുറവ് വരുത്തിയതെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Con­ces­sion on Hajj fare from Kozhikode
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.