25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ; ഗുജറാത്തിൽ 72കാരന് വൈറസ് സ്ഥിരീകരിച്ചു

Janayugom Webdesk
ന്യൂഡൽഹി
December 4, 2021 3:27 pm

ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് കോവിഡിന്റെ അതിവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്.ഇയാൾ ഇപ്പോൾ ജിജി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ത്യൻ വംശജരായ മൂന്ന് പേർ കഴിഞ്ഞ ആഴ്ച സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലേക്ക് മടങ്ങി എത്തിയിരുന്നു. മറ്റ് രണ്ട് പേരുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കാനുണ്ട്. സാമ്പിളുകള്‍ പരിശോധിക്കാൻ അയച്ചിട്ടുണ്ടെന്ന് ജാംനഗർ മുനിസിപ്പൽ കമ്മീഷണർ വിജയ് ഖരാദി വ്യക്തമാക്കി.

കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും ഒരു ഡോക്ടർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ് 72കാരനു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സാംപിൾ ജനിതക ശ്രേണീകരണത്തിനു അയക്കുകയായിരുന്നു. 

updat­ing.….…
eng­lish summary;confirmed omi­cron in Gujrath
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.