9 February 2026, Monday

Related news

February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026
January 8, 2026
December 26, 2025
December 15, 2025

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

Janayugom Webdesk
ഇംഫാല്‍
February 9, 2026 10:25 pm

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഉഖ്രുല്‍ ജില്ലയില്‍ നാഗ സമുദായ അംഗങ്ങള്‍ കുക്കികള്‍ക്കെതിരെ ആക്രമണം നടത്തി. സംഘര്‍ഷത്തില്‍ 25 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായതോടെ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഉഖ്രുല്‍ ജില്ലയിലാണ് കുക്കികളും നാഗ സമുദായ അംഗങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. കുന്നിന്‍ പ്രദേശത്ത് ആയുധധാരികളായ നാഗ പ്രവര്‍ത്തകര്‍ 25 വീടുകള്‍ കത്തിക്കുകയും ആകാശത്തേക്ക് നിരവധി തവണ വെടിയുതിര്‍ക്കുകയും ചെയ്തു. ഗ്രാമവാസികള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യാന്‍ ആരംഭിച്ചതായാണ് റിപ്പോ‍ട്ട്.

ഉഖ്രുൽ ജില്ലയിലെ തങ്ഖുൽ നാഗ സമുദായാംഗത്തെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടർന്നാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. ശനിയാഴ്ച രാത്രി ലിതാൻ ഗ്രാമത്തിൽ വച്ചാണ് തങ്ഖുൽ നാഗ സമുദായാംഗത്തെ ഒരു സംഘം കുക്കികള്‍ ചേർന്ന് ആക്രമിച്ചത് . ഇതിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരം ലിതാൻ ഗ്രാമത്തിൽ രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടാകുകയും തിങ്കളാഴ്ച അർദ്ധരാത്രിയോടെ ലിതാൻ സരീഖോങ്ങ് പ്രദേശത്തെ തങ്ഖുൽ നാഗ സമുദായാംഗങ്ങളുടെ നിരവധി വീടുകൾ കുക്കി തീവ്രവാദികൾ കത്തിക്കുകയും ചെയ്തു.
സമീപ പ്രദേശത്ത് കുക്കി സമുദായാംഗങ്ങളുടെ ചില വീടുകൾക്കും തീയിട്ടതായി അധികൃതർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.