10 December 2025, Wednesday

Related news

September 15, 2025
May 15, 2025
January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023

മണിപ്പൂരില്‍വീണ്ടും സംഘര്‍ഷം ; ഇംഫാല്‍ ഈസ്റ്റിലും, കാങ്പൊക്പിയിലും സേനാവിന്യാസം ശക്തമാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 1:07 pm

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.ഇംഫാല്‍ ഈസ്റ്റിലും,കാങ്പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്.മൂന്നു പേര്‍ക്ക് പരിക്കേറ്റു.കാങ്പൊക്പിയില്‍ മൊയ്തി സായുധ സംഘം വെടിവെയ്ക്കുകയായിരുന്നു.പ്രദേശത്ത് സേനാവിന്യാസംശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങള്‍ ഫലിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.

ഇംഫാല്‍ ഈസ്റ്റിലും കാങ്പൊക്പിയില്ലുമാണ് നിലവില്‍ സംഘര്‍ഷം വ്യാപകമായി നടക്കുന്നത്. സംഘര്‍ഷം വ്യാപിച്ചിരിക്കുകയാണ്.ഇന്‍റര്‍നെറ്റ് നിയന്ത്രണം മേഖലയില്‍ ഏര്‍പ്പെടുത്തി.മേയ് മൂന്നിന് തുടങ്ങിയതാണ് മണിപ്പൂരില്‍ കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും ‚നുറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസമാണ് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. അക്രമ സംഭവത്തേത്തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:
Con­flict again in Manipur; Force deploy­ment has been inten­si­fied in Imphal East and Kangpokpi

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.