3 March 2026, Tuesday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരില്‍ സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഇംഫാല്‍
February 14, 2024 11:15 pm

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചൊവ്വാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി ജില്ലകള്‍ക്കിടയിലെ ബഫര്‍ സോണില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഇംഫാല്‍ ഈസ്റ്റിലെ പൊലീസ് പരിശീലന കോളജില്‍ നിന്ന് ആയുധം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ്തി-കുക്കി സ്വാധീനമേഖലകള്‍ക്കിടയിലുള്ള പ്രദേശമാണ് ബഫര്‍ സോണായി കണക്കാക്കപ്പെടുന്നത്. ഇരു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആയുധങ്ങളുമായി മറ്റ് മേഖലകളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ കേന്ദ്രസേനയെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രദേശവാസികള്‍ കൂട്ടത്തോടെയെത്തി മണിപ്പൂര്‍ പൊലീസ് പരിശീലന കോളജില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയും 24കാരനായ ഒക്റാം സാനറ്റോന്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി ജില്ലകള്‍ക്കിടയിലെ ബഫര്‍ സോണില്‍ കുക്കി- മെയ്തി വിഭാഗക്കാര്‍ പരസ്പരം ഏറ്റുമുട്ടി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

Eng­lish Summary:Conflict in Manipur; Three peo­ple were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.