വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്(39)ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ സുഹൃത്ത് ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോമോന്റെ വിവാഹവാര്‍ഷികം ഭാര്യവീട്ടില്‍ വച്ചുനടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. മദ്യസത്കാരം നടക്കുന്നതിനിടെയാണ് തര്‍ക്കം. ജോമോന് ഭാര്യാമാതാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഹരികൃഷ്ണനുമായി സംഘര്‍ഷം ഉണ്ടായത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല.
ENGLISH SUMMARY:Conflict over wedding anniversary celebrations; The young man was stabbed to death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.