കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ വി എം സുധീരന്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തില്‍ മാറ്റം വരുത്തണം എന്ന് വിഎംസുധീരന്‍ ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിരത്തിലേക്ക് പരിഗണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം വി എം സുധീരന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും പിന്തുടര്‍ന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തു എന്ന് അദ്ദേഹം ആരോപിച്ചു.
മൃദുഹിന്ദുത്വ സമീപനമാണ് സമീപകാലത്തായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് എന്നും സംഘപരിവാറിന്റെയും ബി ജെ പിയുടെയും തീവ്രഹിന്ദുത്വ നിലപാടിനെ പ്രതിരോധിക്കാന്‍ മൃദുഹിന്ദുത്വത്തിലൂടെ കഴിയില്ല എന്നും സുധീരന്‍ വ്യക്തമാക്കി. രാഷ്ടീയ സാമ്പത്തിക നയങ്ങളുടെ അപര്യാപ്തത കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായുന്നും വി എം സുധീരന്‍ പറഞ്ഞു. സുധീരന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാം എന്ന് സോണിയ ഗാന്ധി മറുപടി നല്‍കി എന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന്റെ സമീപകാല നയങ്ങളിലും, നിലപാടുകളിലും ഉള്ള ശക്തായ വിയോജിപ്പാണ് വി എം സുധീരന്‍ കത്തിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ അറിയിച്ചത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും, നവംബറിലും അയച്ച രണ്ട് കത്തുകളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തി വി എം സുധീരന്‍ കത്തയച്ചത്. ഇത് കൂടാതെ ചിന്തിന്‍ ശിബിരത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളോട് അഭിപ്രായങ്ങള്‍ എഴുതി അറിയിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഈ കഴിഞ്ഞ മെയ് 8 ന് വീണ്ടും ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വി എം സുധീരന്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതുകയായിരുന്നു.
നെഹ്‌റുവിന്റെ കാലത്തെ സാമ്പത്തിക നയത്തിലേക്ക് കോണ്‍ഗ്രസ് തിരികെ പോകണം എന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. വി എം സുധീരന്റെ അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന നേതാക്കളോട് നിര്‍ദേശിച്ചതായി സോണിയാ ഗാന്ധി സുധീരന് അയച്ച കത്തില്‍ മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം വി എം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയായിരുന്നു രാജിക്ക് കാരണം.
എന്നാല്‍ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സുധാകരനെ ഫോണില്‍ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുന്നില്ല എന്ന പരാതി വി എം സുധീരനുണ്ടായിരുന്നു. ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും വി എം സുധീരന്‍ നേതൃത്വത്തോട് പറഞ്ഞിരുന്നു.
English Summary:
Congress adds water to Nehru’s secularism, soft Hindutva approach should be abandoned: VM Sudheeran
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.