ഗുജറാത്തില്‍ 6,000 കോടി രൂപയുടെ കല്‍ക്കരി കുംഭകോണം നടന്നതായി കോണ്‍ഗ്രസ്. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള കല്‍ക്കരി മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ക്കായി മറിച്ചുവിറ്റെന്നാണ് ആരോപണം. 2008 മുതൽ ഇന്നുവരെയുള്ള ഗുജറാത്തിലെ നാല് മുഖ്യമന്ത്രിമാർക്കും അഴിമതിയിൽ പങ്കുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ വ്യാപകമായ അഴിമതിയാണ് നടന്നിരിക്കുന്നത്. 60 ലക്ഷം ടണ്‍ കല്‍ക്കരി കാണാതായിട്ടുണ്ട്. സംഭവം വിവരിച്ച കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗുജറാത്ത് സർക്കാരിന്റെ ഏജൻസികളാണ് കല്‍ക്കരി മറ്റിടങ്ങളിലെ വ്യവസായങ്ങൾക്ക് ഉയർന്ന വിലയ്ക്ക് വിറ്റത്. 10 വർഷത്തിലേറെയായി ഗുജറാത്ത് മുഖ്യമന്ത്രിയാണ് വ്യവസായം, ഖനി, ധാതു വകുപ്പ് എന്നിവയുടെ ചുമതല കൈകാര്യം ചെയ്യുന്നത്. ഇത് ദുരൂഹമാണ്.
ഏജൻസികൾ (എസ്എൻഎ) വ്യാജ ബില്ലുകൾ സൃഷ്ടിച്ച് ആദായനികുതി, വില്പന നികുതി, ജിഎസ്‌ടി എന്നിവ വെട്ടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ഇഡി. എസ്എഫ്ഐഒ, വരുമാന നികുതി വിഭാഗം, എഫ്ഐഒ എന്നിവയുള്‍പ്പെടെയുള്ള ഏജൻസികളുടെ അന്വേഷണവും വേണം. വല്ലഭ് ആവശ്യപ്പെട്ടു.
English Summary: Congress alleges Rs 6,000 crore coal scam in Gujarat
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.