ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു പിന്നാലെ ഡൽഹി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പെടെ മൂന്നു പേർ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായ സബീല ബീഗം, നസിയ ഖാതൂൻ എന്നിവരാണ് എഎപിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസം നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലാണ് ഇരുവരെയും കോണ്‍ഗ്രസ് കൗൺസിലർമാരായി തിരഞ്ഞെടുത്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രവർത്തന മികവിൽ ആകൃഷ്ടരായാണ് ഇവർ എഎപിയിലേക്ക് എത്തിയതെന്ന് എഎപി നേതാവ് ദുർഗേഷ് പഥക് അറിയിച്ചു. കേജ്‌രിവാൾ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് ഞങ്ങൾ എഎപിയിൽ ചേരാൻ തീരുമാനിച്ചത്.
ഞങ്ങൾക്കു ഞങ്ങളുടെ പ്രദേശങ്ങളിൽ വികസനം വേണം. കേജ്‍രിവാളിന്റെ നേതൃത്വത്തിൽ എഎപി രാജ്യതലസ്ഥാനം വികസിപ്പിക്കുന്നതിൽ അശ്രാന്ത പരിശ്രമത്തിലാണ്’– എഎപിയിൽ ചേർന്നതിനു പിന്നാലെ മെഹ്ദി പറഞ്ഞു. സബില ബീഗം മുസ്തഫബാദിലെ 243-ാം വാര്‍ഡില്‍നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245-ാം വാര്‍ഡില്‍നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്
ബുധനാഴ്ചയാണ് പതിനഞ്ചു വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് എഎപി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്തത്. 250 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എഎപി 134 ഇടത്ത് വിജയിച്ചിരുന്നു. ബിജെപി 104 ഇടത്തും വിജയിച്ചു.
English Summary:
Congress backfired again in Delhi; After the municipal corporation elections, three people including two councilors left the party
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.