ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നും ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്തുണ്ടെന്നും ഖാർഗെ പ്രതികരിച്ചു. ‘ഇന്ത്യ’ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നുംഖാർഗെ വ്യക്തമാക്കി.
നിതീഷും ഞങ്ങളും ഒരുമിച്ചായിരുന്നു പോരാട്ടം. സഖ്യത്തിനൊപ്പം നിൽകാൻ നിതീഷിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഒപ്പം നിന്നേനെ. ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, പക്ഷേ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റായ സന്ദേശം നൽകും. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് നേരത്തെ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അത് യാഥാർഥ്യമായെന്നും ഖാർഗെ വ്യക്തമാക്കി.
നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും.
English Summary: Congress Chief Mallikarjun Kharge’s reaction on Nitish Kumar’s resignation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.