21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 10, 2024
November 8, 2024
November 4, 2024
November 2, 2024
November 1, 2024
October 28, 2024
October 27, 2024
October 25, 2024

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിയെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്ക് കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണം

Janayugom Webdesk
തിരുവനന്തപുരം
July 13, 2024 3:44 pm

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയ മുഖ്യമന്ത്രിയെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്ക് കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണം. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.സരിന്‍ ഉള്‍പ്പെടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എംഡി കൂടിയായ ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനം നടത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ദിവ്യയെ ശബരിനാഥിന്റെ പങ്കാളിയായി മാത്രം കണ്ടുകൊണ്ടാണ് ഈ വിമർശനം ഉയർത്തുന്നത്. 

ദിവ്യ ഐ എ എസ് ഓഫീസറും വിഴിഞ്ഞം തുറമുഖ എം ഡി യുമാണെന്ന കാര്യം മറന്നുകൊണ്ടാണ് ഇത്തരത്തിലൊരു സൈബർ ആക്രമണം.മുൻപും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട് എന്നും പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത് എന്നാണ് ദിവ്യക്കെതിരെ സരിൻ ഉയർത്തിയ വിമർശനം. വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നുഎന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ്.അയ്യർ പറഞ്ഞത്. 

കേരളത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാഴികക്കല്ലാകുന്ന നിമിഷത്തില്‍ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കുവാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്. ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നുവെന്നും മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാര്‍ഗദര്‍ശനവും നമുക്ക് ഒരു മാതൃകയാണെന്നുമാണ് ദിവ്യ എസ്. അയ്യര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്.

Eng­lish Summary
Con­gress cyber attack on Divya S Iyer who praised the Chief Min­is­ter for mak­ing the Vizhin­jam project a reality

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.