
യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസിലെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചെക്ക്. പാവറട്ടി ഗ്രാമപഞ്ചായത്ത് കല്ലംതോട് വാർഡ് മൂന്നില്‍ ആണ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ഡേവീസ് പുത്തൂർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ അഭ്യർത്ഥനയും പോസ്റ്ററും അച്ചടിച്ച് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതേ വാര്‍ഡില്‍ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആന്റോ ലിജോ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാണ്. കേരള കോൺഗ്രസിലായിരുന്ന ഡേവീസ് പുത്തൂർ മുൻ സംസ്ഥാന നേതാവായിരുന്ന അന്തരിച്ച എ എൽ സെബാസ്റ്റ്യനുമായുള്ള അഭിപ്രായ വ്യത്യാസം മൂലം കോൺഗ്രസിൽ എത്തുകയായിരുന്നു.
കേരള കോൺഗ്രസിന്റേതായിരുന്ന മൂന്നാം വാർഡ് പിടിച്ചെടുത്ത് കോൺഗ്രസിന് നൽകിയത് താനാണെന്ന് വാർത്താ സമ്മേളനത്തിൽ ഡേവീസ് പുത്തൂർ അവകാശപ്പെട്ടു. അങ്ങനെയുള്ള തന്നോട് ചോദിക്കാതെ, ഇടക്കാലത്ത് കോൺഗ്രസിലെത്തി നേതാവായ വ്യക്തിക്ക് മുൻ എംഎൽഎയായ കോണ്‍ഗ്രസ് നേതാവ് പി എ മാധവൻ സ്ഥാനാർത്ഥിത്വം നൽകുകയായിരുന്നുവെന്ന് ഡേവീസ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ഇതിൽ പ്രകോപിതനായാണ് താന്‍ മത്സരിക്കുന്നതെന്നും പറഞ്ഞു. ഇതേ വാര്‍ഡില്‍ ഇദ്ദേഹത്തിനു പുറമെ ഭാര്യയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഡേവീസ് പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കാലത്തെ നടപടികൾ വിവാദമായതിനെ തുടർന്ന് സ്ഥാനങ്ങളിൽ നിന്നും മാറ്റിയിരുന്നതായും അതാണ് സീറ്റ് നൽകാതിരിക്കാൻ കാരണമെന്നും സ്ഥാനാർത്ഥിയും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ആന്റോ ലിജോ തിരിച്ചടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.