22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 8, 2024
December 3, 2024
November 24, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
October 2, 2024

കെപിസിസി ഭാരവാഹി ലിസ്റ്റ് ഹൈക്കമാന്‍ഡിന് മുന്നില്‍; വനിതാ പ്രാതിനിധ്യം കുറഞ്ഞതായി പരാതിയും

പുളിക്കല്‍ സനില്‍രാഘവൻ
October 15, 2021 12:25 pm

കെപിസിസി ഭാരവാഹികളുടെ ലിസ്റ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കെപിസിസി അദ്ധ്യക്ഷന്‍ സുധാകരന്‍ കൈമാറി. എന്നാല്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞിരിക്കുന്നതില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരിക്കുന്നു. ഒടുവിൽ ഏറെ ആഴ്ചചകൾ നീണ്ടുനിന്ന ചർച്ചയ്ക്ക് ഒടുവിൽ കെ പി സി സി പുനഃസംഘടന പട്ടിക എ ഐ സി സിക്ക് കൈമാറിയിരിക്കുന്ന്ത്.മുൻ നിശ്ചയപ്രകാരം ഭാരവാഹികളടക്കം 51 പേർ തന്നെയാകും കെ പി സി സി എക്സിക്യുട്ടീവിൽ ഉണ്ടാകുക. നിരവധി തവണ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ചില പേരുകൾ സംബന്ധിച്ച് അന്തിമ ചർച്ചയിൽ വലിയ എതിർപ്പുകളാണ് ഉയർന്നു വരുന്നത്.ചില നേതാക്കൾക്കായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്ന ആക്ഷേപമായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയത്. ഈ തർക്കങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ഇപ്പോൾ പട്ടിക സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഭാരവാഹി പട്ടികയിൽ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.ഡി സി സി അധ്യക്ഷ പട്ടിക നേരത്തേ പ്രഖ്യാപിച്ചപ്പോൾ ഒരു വനിതയെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

തുടക്കത്തിൽ വനിതകളുടെ പേരുകൾ ഉയർന്നെങ്കിലും അവസാന നിമിഷ ചർച്ചയിൽ എല്ലാവരും തഴയപ്പെടുകയായിരുന്നു. ഇതിനെതിരെ നേരത്തേ ഹൈക്കമാന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ കൂടിയായ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഡിസിസി അദ്ധ്യക്ഷ ആകാന്‍ കഴിഞ്ഞില്ല. അതിനാല്‍ കെ പി സി പുനഃസംഘടയിൽ കൂടുതൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയത്. അതേസമയം പുതിയ ഭാരവാഹി പട്ടിക സമർപ്പിച്ചപ്പോൾ വനിതാ പ്രതാിനിധ്യം കുറവാണെന്ന ആക്ഷേപമാണ് ഹൈക്കമാന്റ് ഉയർത്തിയത്.നിലവിൽ ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാൽ എന്നീ വനിതാ നേതാക്കൾ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. . ഇതിൽ പദ്മജ ഒഴികെയുള്ളവർ ജനറൽ സെക്രട്ടറിമാരും പദ്മജ വേണുഗോപാൽ നിർവ്വാഹക സമിതി അംഗവും ആകും. ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള സീനിയ‍ർ നേതാവ് രമണി പി നായ‍രെ കെ പി സി സി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്പരിഗണിച്ചിരുന്നു. എന്നാല്‍ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ നേത‍ൃത്വത്തിനെതിരെ രംഗത്തെത്തിയ നേതാവാണ് രമണി.അതിനാല്‍ അവസാന നിമിഷം ലിസ്റ്റില്‍ നിന്നും പുറത്തു പോകുവാന്‍ സാധ്യതയും ഏറുന്നു. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുമ ബാലകൃഷ്ണന്റെ പേര് കെ സുധാകരൻ നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

എന്നാൽ പിന്നീട് ചർച്ചകൾ രമണിയിൽ എത്തുകയായിരുന്നു.അതേസമയം പുതിയ പട്ടികയിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ അവകാശവാദം. ഭാരവാഹി പട്ടിക 51 ലേക്ക് ചുരുക്കുമ്പോൾ പരാതികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കെ പി സി സി നേതൃത്വം പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. ഇതുപ്രകാരം ഡി സി സി മുൻ അധ്യക്ഷൻമാർ , കെ പി സി സി മുൻ ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവരെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വം തിരുമാനമെടുത്തു. എന്നാൽ ചർച്ചകൾ പുരോഗമിക്കവെ ചില നേതാക്കൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയെന്ന ആക്ഷേപവുമായി ഗ്പൂപ്പ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.ഡി സി സി അധ്യക്ഷ പദവിയില്‍ ഒന്നരവര്‍ഷം മാത്രമിരുന്ന എം പി വിന്‍സെന്‍റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കാന്‍ തിരുമാനിച്ചതിനെതിരെയായിരുന്നു നേതാക്കളുടെ എതിർപ്പ്. എ ഐ സി സി ജനറൽ സെക്രട്ടറി വേണുഗോപാലാണ് നേതാക്കൾക്ക് വേണ്ടി ആവശ്യം ശക്തമാക്കിയത്. എന്നാൽ എതിർപ്പ് കടുത്തതോടെ ഇവരുടെ പേരുകൾ അവസാനനിമിഷം ഒഴിവാക്കി. പുതിയ പട്ടികയിൽ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യങ്ങളും സാമുദായിക സമവാക്യങ്ങളുമെല്ലാം പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. അതേസമയം തർക്കങ്ങൾ ഒഴിവാക്കാൻ 15 ജനറൽ സെക്രട്ടറുമാരെന്ന തിരുമാനത്തിൽ അയവ് വരുത്തിയിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം വി ടി ബൽറാം, അനിൽ അക്കര, കെ ശിവദാസൻ നായർ, എ എ ഷുക്കൂർ, പി എം നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, റോയ് കെ പൗലോസ്, ജെയ്സൺ ജോസഫ്, ജമാൽ മണക്കാടൻ, പി എ സലീം, കെ പി ശ്രീകുമാർ എം ജെ ജോബ്, കെ ഡയലക്ഷ്മി, ഫാത്തിമ റോഷ്ന എന്നിരുടെ പേരുകളാമ് പരിഗണിക്കുന്നത്. 

രമണി പി നായരെ കൂടാതെ വൈസ് പ്രസിന്റ് സ്ഥാനത്തേക്ക് എ വി ഗോപിനാഥ്, വിപി സജീന്ദ്രൻ, കെ ശിവദാസൻ നായർ അല്ലേങ്കിൽ കെ മോഹൻ കുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എന്നാല്‍ രമണി പി നായര്‍ അവസാന നിമിഷം ടുതൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കാൻ 14 ഡി സി സി പ്രസിഡന്റുമാരെയും കെ പി സി സി എക്സിക്യുട്ടീവിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. അതേസമയം മാനദണ്ഡങ്ങളിലെ ഇളവിനെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കരുതലോടെ പ്രഖ്യാപനം നടത്തിയില്ലേങ്കിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് മുൻ കെ പി സി സി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളുമായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ. 

ഏകപക്ഷീയമായാണ് കെ പി സി സി പുനഃസംഘട സംബന്ധിച്ച തിരുമാനങ്ങൾ നേതൃത്വം കൈക്കൊണ്ടതെന്നായിരുന്നു ഇരുവരും ഉയർത്തിയ വിമർശനം. അതേസമയം ഗ്രൂപ്പ് മാനേജർമാരും മുതിർന്ന നേതാക്കളുമായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇപ്പോഴത്തെ പട്ടികയിൽ കാര്യമായ പ്രതിഷേധങ്ങൾ ഉയർത്തേണ്ടെന്ന നിലപാടിലാണെന്നാണ് സൂചന. എന്തായാലും നിലവിൽ ബിഹാറിലുള്ള കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ 16 ഓടെ ദില്ലിയിൽ എത്തിയാലുടൻ ഭാരവാഹി പട്ടിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.മുന്‍ കാലങ്ങളില്‍ സംസ്ഥാനത്ത് ചര്‍ച്ച പൂര്‍ത്തിയായാലും അന്തിമ പട്ടിക വരുമ്പോള്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് ചിലര്‍ കടന്നകൂടലുണ്ടായിരുന്നു. അത് ഒഴിവാകും എന്നതാണ് നേതാക്കളുടെ ആത്മവിശ്വാസം.തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പട്ടികയില്‍ നിന്നും ഭാരവാഹികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായി ഗ്രൂപ്പുകള്‍ ആരോപണവുമായി രംഗത്തുണ്ട്. കെപിസിസിജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് വി.എസ് ശിവകുമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആലപ്പുഴജില്ലയിലെ മുന്‍ അമ്പലപ്പുഴ എംഎല്‍എ കൂടിയായ ഡി. സുഗതന്‍ ഭാരവാഹിയാകുവാനുള്ള ശ്രമത്തിലാണ്. ഭാരവാഹിത്വം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന നിലപാടാലാണ് സുഗതന്‍. എ വി ഗോപിനാഥ്, അജയ് തറയില്‍ എന്നിവരെപ്പോലെ സുഗതനേയും ഭാരവാഹിയാക്കുവാന്‍ സുധാകരന് തല്‍പര്യമുണ്ട്. സുഗതനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളും.

Eng­lish Sum­ma­ry : con­gress kpcc office bear­ers and high command

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.