7 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 7, 2025
April 4, 2025
April 3, 2025
April 2, 2025
April 1, 2025
April 1, 2025
March 30, 2025
March 29, 2025
March 29, 2025

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം; കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
September 22, 2023 10:07 am

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ കോൺ​ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റ് പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്.

എ എ റഹീമിന്റെ ഭാര്യ അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി അമൃത പരാതി നൽകുകയായിരുന്നു.

‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം. ഇടത് വനിതാ നേതാക്കള്‍ക്കെതിരെയും സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയും ഇയാള്‍ ഇതേ രീതിയില്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: cyber abuse against wives of CPM lead­ers; con­gress leader arrested
You may also like this video

YouTube video player

TOP NEWS

April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.