22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2025 4:40 pm

ഓപ്പറേഷന്‍ സിന്ദുറിന്റെ ഭാഗമായി കേന്ദ്ര പ്രതിനിധി സംഘത്തലവനായി വിദേശ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂരിന്റെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. തരൂരിനെ ബിജെപിയുടെ സൂപ്പര്‍ വക്താവ് എന്നാണ് കോണ്‍ഗ്രസ് നേതാവ് വിളിക്കുന്നത്. മോഡിയേയും കേന്ദ്ര സര്‍ക്കാരിയേയും ബിജെപി നേതാക്കള്‍ പുകഴ്ത്തുന്നതിനേക്കാള്‍ ശക്തമായിട്ടാണ് കോണ്‍ഗ്രസ് എംപി വാഴ്ത്തുന്നതെന്നും ഉദിത് പറഞ്ഞു പനാമയിലെ ഇന്ത്യന്‍ എംബസിയില്‍ തരൂര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം.

സമീപ വര്‍ഷങ്ങളില്‍ വന്ന മാറ്റം എന്തെന്നാല്‍, ഭീകരര്‍ക്കും വലിയ വിലനല്‍കേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതില്‍ സംശയമില് തതരൂര്‍ പറഞ്ഞിരുന്നു . ഇതു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമാര്‍ശം ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഭീകര താവളത്തില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ നിയന്ത്രണരേഖ കടന്നെത്തിയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. അത് ഞങ്ങള്‍ മുമ്പ് ചെയ്യാത്ത ഒന്നായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തുപോലും രാജ്യം നിയന്ത്രണ രേഖ കടന്നിട്ടില്ല തരൂര്‍ ചൂണ്ടിക്കാട്ടി. 2019 ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന്, സായുധസേന നിയന്ത്രണരേഖ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയും ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായും തരൂര്‍ പറഞ്ഞു. ഒപ്പറേഷ്‍ സിന്ദൂറിലൂടെ ഞങ്ങള്‍ ഈ രണ്ടില്‍നിന്നും കൂടുതല്‍ മുന്നോട്ട് പോയിരിക്കുന്നു.

നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്നുപോയെന്ന് മാത്രമല്ല. ഞങ്ങള്‍ പാകിസ്ഥാനിലെ പഞ്ചാബി ഹൃദയഭൂമിയില്‍ ഒമ്പത് സ്ഥലങ്ങളിലെ ഭീകര താവളങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ഭീകര ആസ്ഥാനങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്തിപാനമയിൽ അഭിപ്രായപ്പെട്ടു. സംഘത്തിലെ എല്ലാ അംഗങ്ങളും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നവരാണെങ്കിലും ദേശീയ ലക്ഷ്യത്തില്‍ ഞങ്ങള്‍ ഐക്യപ്പെടുന്നുവെന്നും പ്രതിനിധി സംഘത്തെ ചൂണ്ടിക്കാട്ടി തരൂര്‍ വ്യക്തമാക്കി. ഈ പരാമര്‍ശങ്ങളിലാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് വിമര്‍ശനം നടത്തിയത്. ബിജെപി നേതാക്കള്‍ പറയാത്തതുപോലും പ്രധാനമന്ത്രി മോഡിക്കും സര്‍ക്കാരിനും വേണ്ടി ശശി തരൂര്‍ സംസാരിക്കുകയാണ്. മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തിരുന്നതെന്ന് അയാള്‍ക്ക് വല്ലതും അറിയുമോ, ബിജെപി ഇന്ത്യന്‍ സായുധ സേനയുടെ ക്രെഡിറ്റ് എടുക്കുന്നു ഉദിത് അഭിപ്രായപ്പെട്ടു 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.