നെഹ്രുവിനെക്കുറിച്ചും ആര്‍എസ്എസിനെക്കുറിച്ചുമുള്ള വിവാദ പ്രസ്താവനകളില്‍ ഒറ്റപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും മുന്നണിയിലും സുധാകരനെതിരെയുള്ള അമര്‍ശം ശക്തമായിരിക്കുകയാണ്.
സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ എംഎല്‍എ പരസ്യമായി ആവശ്യപ്പെട്ടു. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ലെന്നും പരാമര്‍ശം എല്ലാവരെയും ബാധിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. മുസ്ലിം ലീഗും തങ്ങളുടെ അമര്‍ശം ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു. നാളെ കോഴിക്കോട് ചേരുന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും.
അതേസമയം നെഹ്രുവിനെക്കുറിച്ചുള്ള പ്രസ്താവന നാക്ക് പിഴയാണെന്ന് സുധാകരൻ എഐസിസിക്ക് വിശദീകരണം നല്‍കിയതായാണ് വിവരം. വിശദീകരണം തേടിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറിനോട് സുധാകരൻ ഇത് പറഞ്ഞത്. സംസ്ഥാന നേതൃത്വത്തോടും താരിഖ് അൻവര്‍ സംസാരിച്ചു. വിഷയത്തില്‍ സുധാകരൻ ഖേദം പ്രകടിപ്പിച്ചുവെന്ന് പറഞ്ഞ താരിഖ് അൻവര്‍ മറുപടിയില്‍ തൃപ്തനാണെന്നാണ് പറഞ്ഞത്. ആര്‍ക്കും നാക്ക് പിഴയുണ്ടാകാമെന്നാണ് താരിഖ് പറയുന്നത്.
ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ സുധാകരന്റെ ന്യായീകരണം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം തയ്യാറായിട്ടില്ല. വര്‍ഗ്ഗീയതയോട് നെഹ്രു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടിയായതോടെ സുധാകരനെതിരെ അമര്‍ശം ശക്തമായി. പ്രാദേശിക തലത്തില്‍ പോലും ഈ എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്.
English Summery: Congress Leaders Against K Sudhakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.