23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 17, 2024
May 28, 2024
May 15, 2024
March 11, 2024
February 20, 2024
February 8, 2024
February 1, 2024
January 28, 2024
January 20, 2024
January 13, 2024

കോണ്‍ഗ്രസ് അധ്യക്ഷന്‍ നാളെ ചുമതലയേല്‍ക്കും; പ്രവര്‍ത്തക സമിതിയിലേക്ക് മത്സരമൊഴിവാക്കുക വെല്ലുവിളി

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2022 10:58 am

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നാളെ ചുമതലയേല്‍ക്കും. പ്രവര്‍ത്തക സമിതിയംഗങ്ങള്‍, എംപിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിനു ശേഷം ദീപാവലി പ്രമാണിച്ച് താല്‍ക്കാലിക ഇടവേള നല്‍കിയ ഭാരത് ജോഡോ യാത്ര 27 ന് തെലങ്കാനയില്‍ നിന്ന് വീണ്ടും തുടങ്ങും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം. സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കാന്‍ ശ്രമിക്കുമെന്ന് നിയുക്ത എഐസിസി അധ്യക്ഷന്‍ സൂചന നല്‍കിയിരുന്നു. പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ നേതൃത്വത്തിന് കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

അധ്യക്ഷന്‍ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിയുക്ത പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗാന്ധി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Eng­lish sum­ma­ry; Con­gress pres­i­dent to take charge tomor­row; The chal­lenge is to avoid the com­pe­ti­tion To work­ing committee

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.