23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 2, 2023
August 13, 2023
March 9, 2023
October 31, 2022
October 27, 2022
October 26, 2022
October 26, 2022
September 25, 2022
June 15, 2022

രാകേഷ് അസ്താനയ്ക്ക് കോണ്‍ഗ്രസിന്റെ സമന്‍സ്

Janayugom Webdesk
June 15, 2022 9:13 pm

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇഡി അന്വേഷണം നടക്കുന്നതിനിടെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താനയ്ക്ക് സമന്‍സ് അയച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് സമിതി ചെയര്‍മാനുമായ അധിര്‍ രഞ്ജന്‍ ചൗധരിയുടേതാണ് സമന്‍സ്. ഇന്നലെ രാവിലെ 10.30ന് സമിതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.

വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹത്തെ പിന്നീട് വിളിപ്പിക്കുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഡല്‍ഹി പൊലീസിനെതിരെ സിഎജിയുടെ ചില നീരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കാനാണ് അസ്താനയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇഡി സമന്‍സില്‍ പ്രതിഷേധിച്ച മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നടപടി.

Eng­lish sum­ma­ry; Con­gress sum­mons DCP Rakesh Asthana

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.