23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024

സൂറത്ത് കോടതി വിധി തെറ്റ്; കോണ്‍ഗ്രസ് മേല്‍ക്കോടതിയിലേക്ക്

Janayugom Webdesk
April 20, 2023 3:44 pm

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തെറ്റൊന്നും ചെയ്തിട്ടുമില്ല, പറഞ്ഞിട്ടുമില്ല. അദ്ദേഹത്തെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും പാര്‍ട്ടി തീരുമാനം അറിയിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിഗ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോടതി വിധിക്ക് ആധാരമായ കാര്യങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. കര്‍ണാടകയിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായല്ല പരാമര്‍ശിച്ചത്. സൂറത്ത് കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത് നരേന്ദ്രമോഡിയല്ല. സൂറത്ത് കോടതിയുടെ വിധി തെറ്റാണ്. അതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും കോണ്‍ഗ്രസ് വക്താവ് കൂടിയായ സിഗ്‌വി പറഞ്ഞു.

സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി ഇന്ന് സൂറത്ത് സെഷന്‍സ് കോടതി ശരിവച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതിയുടെ വിധി വന്നതോടെയാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാണ് പുതിയ അപ്പീല്‍ നല്‍കുകയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് സിഗ്‌വി പ്രതികരിച്ചു.

 

Eng­lish Sam­mury: Con­gress leader Rahul Gand­hi in a crim­i­nal defama­tion case new appeal for­ward by congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.