ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച അഞ്ച് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് കോണ്‍ഗ്രസ് ബിജെപി സീറ്റ് നിഷേധിച്ചതോടെ ശനിയാഴ്ച കോണ്‍ഗ്രസിലെത്തിയ ദേബാഷ്നായകിനെ ബാരിയിലെ സ്ഥാനാര്‍ഥിയാക്കി.ആരതിഡിയൊയെയാണ് പിന്‍വലിച്ചത്.
ബിജെഡി മന്ത്രിയും നാലു തവണ എംഎല്‍എയുമായിരുന്ന നായക് ഫ്രെബ്രുവരിയിലാണ് ബിജെപിയിലെത്തിയത്.ജലേശ്വറിൽ ദേബി പ്രസന്ന ചന്ദിനുപകരം കോൺഗ്രസ് വക്താവ് സുദർശൻ ദാസ് മത്സരിക്കും. അത്താമല്ലിക് മണ്ഡലത്തിൽ ബിജയാനന്ദ ചൗലിയക്കുപകരം ഹിമാൻഷു ചൗലിയയെയും പുരിയിൽ സുജിത് മഹാപാത്രയ്ക്ക് പകരം ഉമാ ബല്ലവ് രഥിനെയും സ്ഥാനാർഥിയാക്കി.
അത്തഗഡിൽ സുദർശൻ സാഹുവാണ് പുതിയ സ്ഥാനാർഥി. മെഹബൂബ് അഹമ്മദ് ഖാനെ മാറ്റി. അതേസമയം, പ്രചാരണത്തിന് പണം നൽകുന്നില്ലെന്നാരോപിച്ച് സ്ഥാനാർഥിത്വം പിൻവലിച്ച പുരി ലോക്‌സഭാ സ്ഥാനാർഥി സുചാരിത മൊഹന്തിക്ക് പകരം ജയ് നാരായൺ പട്‌നായിക് മത്സരിക്കും
English Summary:
Congress withdraws its announced candidates in Odisha
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.