24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024

കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്: സ്ഥാനമുറപ്പിക്കാൻ നെട്ടോട്ടം

സ്വന്തം ലേഖകൻ
കൊച്ചി
October 22, 2022 11:14 pm

അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കോൺഗ്രസിൽ പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിക്കുന്നു. 25 വർഷം മുൻപാണ് കോൺഗ്രസിൽ ഏറ്റവും അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ അധ്യക്ഷൻ തെരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നു മാസത്തിനകം എഐസിസിയുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കണമെന്നതാണ് പാർട്ടിയുടെ ചട്ടം. ഇതോടെ ശശി തരൂർ അടക്കമുള്ള നേതാക്കൾ ചരടുവലി ആരംഭിച്ച് കഴിഞ്ഞു. ശശി തരൂരിനെ ഏതുവിധേനയും ഒഴിവാക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കൾ ശ്രമം തുടങ്ങി. എന്നാൽ പരാജയപ്പെട്ടാലും കൈവിടില്ലെന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്നും സോണിയാ ഗാന്ധി ശശി തരൂരിന് ഉറപ്പ് നൽകിയതായി നേരത്തേ പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയത് നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇതുവരെ പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായതോടെയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
മത്സരം നടന്നാൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വത്തിന്റേയും നിലപാട്. എന്നാൽ ഹൈക്കമാന്‍ഡിന് അടുപ്പമുള്ളവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന രഹസ്യ പ്രചരണവും ഉയരുന്നുണ്ട്. അതേസമയം പാർട്ടിയിലെ ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ പല അപ്രതീക്ഷിത സ്ഥാനാർത്ഥികളും എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കേരള നേതാക്കളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് സമിതി അംഗത്വത്തിനായി മുൻ നിരയിൽ ഉള്ള ചിലർ.
അതേസമയം ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. കൊടിക്കുന്നിലും ഇതേ ആഗ്രഹത്തിലാണ്. നിലവിൽ കേരളത്തിൽ നിന്നും എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് സമിതിയിലെ മലയാളികൾ. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഇവരെ സ്ഥിരം ക്ഷണിതാക്കളാക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ നേതാക്കൾ തുനിഞ്ഞ് ഇറങ്ങിയാൽ അത് വാശിയേറിയ മത്സരത്തിന് ഇടയാക്കുമെന്നും ഇതേ തുടർന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചു തങ്ങൾക്കുള്ള സ്ഥാനം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ചില നേതാക്കൾ.

Eng­lish Sum­ma­ry: Con­gress Work­ing Com­mit­tee Elec­tion: Strug­gle to secure position

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.