ബിജെപി നേതാവ് പ്രകാശ് ജാവഡേകർ വന്നു കണ്ടത് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മകന്റെ ഫ്ലാറ്റിലുണ്ടായിരുന്നപ്പോള്‍ അതുവഴി പോയ പ്രകാശ് ജാവഡേകര്‍ തന്നെ വന്നു കണ്ടതാണ്. അദ്ദേഹം പരിചയപ്പെടാന്‍ കയറിയതാണെനന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
ബിജെപി-കോൺഗ്രസ് ബന്ധത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്ന് വോട്ട് ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട് ഇ പി ജയരാജന്‍ പ്രതികരിച്ചു. കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാധ്യമപ്രവർത്തകരും ചേർന്ന് തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം അടിസ്ഥാനരഹിമായ ആരോപണം ഉയർത്തുകയാണ്. കെ സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനായി ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണിത്.
ശോഭാ സുരേന്ദ്രനുമായി ഒരു ബന്ധവുമില്ല. മകൻ ഒരു രാഷ്‌ട്രീയത്തിലുമില്ല. ശോഭ സുരേന്ദ്രനുമായി നേരിട്ട് പരിചയവുമില്ല. കൊച്ചിയില്‍ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഹോട്ടലിലെ ലോബിയിൽ ഇരിക്കുമ്പോൾ തന്റെ മകനാണെന്ന് അറിഞ്ഞപ്പോള്‍ ശോഭാ സുരേന്ദ്രന്‍ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്‌തു. കെ സുധാകരനും ശോഭാ സുരേന്ദ്രനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
English Summary: Conspiracy in Javadekar discussion: EP Jayarajan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.